Zygo-Ad

മൊകേരി ഗ്രാമപഞ്ചായത്ത് സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

 


മൊകേരി ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ട്‌ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: രത്നകുമാരി  ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്തിലെ ജീവിതത്തിൻ്റെ വിവിധ തലങ്ങളിൽ  സ്ത്രീകൾ  അനുഭവിക്കേണ്ടി വരുന്ന അവഗണനയും പീഡനങ്ങളും പരാതികളും കുടുംബ ജീവിതത്തിലെ അവസ്ഥാ പഠനവവും ഓരോ വീടുകളും സന്ദർശിച്ച് സർവ്വെ നടത്തി  കണ്ടെത്തിയ വിവരശേഖരമാണ് സ്ത്രീകളുടെ പദവി പഠന റിപ്പോർട്ടാക്കി പ്രകാശനം ചെയ്തത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ICDS സൂപ്പർവൈസർ ജീന കോറോത്ത്  സ്വാഗതം പറയുകയും  കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ  ചന്ദ്രി .കെ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ, പഞ്ചായത്ത് സെക്രട്ടറി സത്യൻ കെ, ജിഷ വള്ള്യായി, സരോജിനി പി, CDS ചെയർപേഴ്സൺ കെ.കെ. പ്രസനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ യൂസഫ് കെ പി.,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയപ്രസാദ് മാസ്റ്റർ  സംസാരിച്ചു.  ലസിത കെ. നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ