പാനൂർ: പാനൂർ സഹ്റ ഹയര്‍ സെക്കന്ററി സ്കൂളിൽ സ്കൂൾ ഒളിമ്പിക്സ് -2024 സംഘടുപ്പിച്ചു. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടു കൂടിയാണ് മത്സരം ആരംഭിച്ചത്.
മത്സരം പാനൂർ സബ് ഇൻസ്‌പെക്ടർ വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.വിവിധ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു സഹ്റ സി.ഇ.ഒ ടി പി മുസ്തഫ അധ്യക്ഷത വഹിച്ചു. .പോലീസ് ഓഫീസർ ബൈജു അധ്യാപകരായ പി.ഇസ്മായിൽ ,കർമ്മ ,മോളി , അക്ബർ, അമാൻ , സുധീർ ബാബു , അനൂപ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ മുസ്തഫ സ്വാഗതവും പ്രസീത.കെ നന്ദിയും പറഞ്ഞു.