പാനൂർ: അക്കാനിശ്ശേരി ശ്രീനാരായണ സേവാ നിലയത്തിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം നടന്നു.
തലശ്ശേരി ജഗന്നാഥ ക്ഷേത്രം മേൽശാന്തി ഉദയകുമാർ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഭൂമി പൂജയ്ക്ക് ശേഷം കൃഷ്ണനാചാരി കൂറ്റേരി കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ സേവാനിലയം സ്ഥാപക കമ്മിറ്റി സെക്രട്ടറി മുളിയിൽ കുമാരനെ ആദരിച്ചു. ചടങ്ങിൽ വെച്ച് പ്രദേശ വാസികൾക്ക് വൃക്ഷ തൈ വിതരണം 16, 20 വാർഡ് മെമ്പർമാർക്ക് നൽകി സേവാനിലയം പ്രസി: എൻ.ടി മനോജ്, പൊങ്ങോളിമ്മൽ ബാബു എന്നിവർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻ.ടി മനോജ്, സെക്രട്ടറി സതീശൻ എ.കെ., ശ്രീജൻ എം.എൻ,
ബാബു.പി, സുബീഷ്.കെ, അഖിലേഷ് എം എന്നിവർ നേതൃത്വം നൽകി. ഇരു നിലകളിലായി 4000 സ്ക്വയർ ഫീറ്റ് വലുപ്പത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. താഴെത്തെ നിലയിൽ ഗുരു മന്ദിരവും ,ലൈബ്രറി, റീഡിങ് റൂം, വയോജന കേന്ദ്രം എന്നിവയും മുകൾ നിലയിൽ വിശാലമായ കോൺഫറൻസ് ഹാളും നിർമ്മിക്കും.