Zygo-Ad

ചൊക്ലി എം ടി എം വാഫി കോളജ് വാഫി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ചു ഹുബ്ബു നബി പ്രഭാഷണവും ഗ്രാൻ്റ് മൗലീദും നടത്തി


 ചൊക്ലി എം ടി എം വാഫി കോളജ് വാഫി സനദ് ദാന സമ്മേളനത്തോടനുബന്ധിച്ചു ഹുബ്ബു നബി പ്രഭാഷണവും ഗ്രാൻ്റ് മൗലീദും നടത്തി . ചൊക്ലി എം ടി എം വാഫി കോളജ് അങ്കണത്തിൽ ചേലക്കാട് ഉസ്താദ് നഗറിൽ നടന്ന പരിപാടി സയ്യിദ് മാജിദ് റഹ്മാൻ അസ്സഖാഫ്  അൽ വാഫി ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  എൻ എ ഇസ്മായിൽ അദ്ധ്യക്ഷനായി . അഡ്വ  സി വി എ ലത്തീഫ് സ്വാഗതം പറഞ്ഞു . ആസിഫ് ദാരിമി പുളിക്കൽ ഹുബ്ബുന്നബി പ്രഭാഷണം നടത്തി . സ്വാഗത സംഘം ചെയർമാൻ വൈ എം ഇസ്മായിൽ ഹാജി , മഹല്ല് പ്രസിഡൻ്റ് പി കെ യൂസഫ് മാസ്റ്റർ ,   സെക്രട്ടരി സിഗ് മ നാസർ ഹാജി പ്രിൻസിപ്പാൾ അബ്ദുറസാഖ് ഫൈസി പറമ്പായി , എസ് എം എഫ് മേഖല പ്രസിഡൻ്റ് ഇ എ നാസർ , കോളേജ് മാനേജർ നൗഫൽ മൗലവി , മഹല്ല് കമ്മിറ്റി അംഗം പി കെ റഫീഖ് ,പി ഫിറോസ് സംസാരിച്ചു

വളരെ പുതിയ വളരെ പഴയ