Zygo-Ad

കനകമല കാത്തിരിക്കുന്നു നല്ല റോഡിനുവേണ്ടി


 പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ പ്രകൃതി രമണീയമായ കനകമലയിലേക്കെത്താൻ ഒരേ ഒരു റോഡ്‌ മാത്രമേ ഉള്ളൂ. മേക്കുന്ന് -കൂത്തുപറമ്പ് സംസ്ഥാനപാത 38 ൽ കൊളായി മൊട്ടക്ക് സമീപത്ത് നിന്നാരംഭിക്കുന്ന കനകമല റോഡ്. പി.ആർ. കുറുപ്പ് മന്ത്രിയായിരുന്ന കാലത്ത് വനം വകുപ്പിൽ നിന്നും ലഭിച്ച പ്രത്യേക ഫണ്ട് വഴിയാണ് ഏറെ വർഷങ്ങൾക്ക് മുമ്പ് കനകമല പാത ഒരുങ്ങിയത്. അന്ന് പെരിങ്ങളം പഞ്ചായത്തിലായിരുന്നു ഈ പ്രദേശം.

വിരളമായി മാത്രം റീടാറിങ്ങും അറ്റകുറ്റപ്പണിയും നടന്ന റോഡിന്റെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. വളവുകളും കയറ്റിറക്കങ്ങളുമുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാൽനട പോലും പ്രയാസം. അപകടം പതിയിരിക്കുന്ന റോഡായി ഇത് മാറി. ചില വാഹനങ്ങൾ ഏറെ 'റിസ്ക്‌' എടുത്ത് ഈ പാതയിലൂടെ സഞ്ചരിച്ച് മലമുകളിലെത്താറുണ്ട്.

പ്രകൃതിസൗന്ദര്യത്തിന്റെ മനോഹരകാഴ്ചകളാണ് മലമുകളിലെത്തിയാലുള്ളത്. പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്. വിദ്യാലയങ്ങൾ പ്രകൃതി നിരീക്ഷണ -സഹവാസ ക്യാമ്പുകൾക്കും സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഇഷ്ട കേന്ദ്രം കൂടിയാണ് കനകമല .

വളരെ പുതിയ വളരെ പഴയ