പാനൂർ: പാനൂരിനടുത്ത് മാക്കൂല്‍ പീടികയില്‍ കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വ്യാപാരി പിടിയിലായി.നിരവധി പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടയില്‍ നിന്ന് പിടിച്ചെടുത്തു.കെ.കെ സ്റ്റോർ ഉടമ മാക്കൂല്‍പീടികയിലെ പി.ഷംസുദീനെയാണ് (42) പാനൂർ എസ്.ഐ. പി.ജി രാംജിത്ത് അറസ്റ്റ് ചെയ്തത്.പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.