Zygo-Ad

എസ് ഡി പി ഐ കൂത്തുപറമ്പ് മണ്ഡലം വാഹന ജാഥയ്ക്ക് തങ്ങൾ പീടികയിൽ തുടക്കം കുറിച്ചു.

 


പാനൂർ:പിണറായി പോലീസ് ആർ എസ് എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു.ജന ജാഗ്രത കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ കൂത്തുപറമ്പ് മണ്ഡലം വാഹന ജാഥ തങ്ങൾ പീടികയിൽ ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം കൂത്തുപറമ്പ് ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡൻ്റുമായ റിജാസ് തവരയിലിന്  പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് സഹീർ പുറക്കളം,മണ്ഡലം സെക്രട്ടറി കെ വി റഫീക്ക് കൂത്തുപറമ്പ്, ജോ:സെക്രട്ടറി മുഹമ്മദലി പുറക്കളം,ട്രഷറർ സിയാദ് കോട്ടയം പൊയിൽ,കമ്മറ്റി അംഗങ്ങളായ സമീർ പുല്ലൂക്കര ,മുസവ്വിർ പാനൂർ എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ