കടവത്തൂർ: സി.പി.ഐ.എം.തൃപ്രങ്ങോട്ടൂര്‍ ലോക്കല്‍ സമ്മേളനത്തിന് കടവത്തൂരില്‍ തുടക്കമായി. പ്രതിനിധി സമ്മേളനം എ.പി. കുഞ്ഞിക്കണ്ണന്‍ - സി.എസ്. ബാബുനഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. വി.പി. നാണു മാസ്റ്റര്‍ പതാക ഉയര്‍ത്തി. . എ.കെ. സുരേഷ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടി.സി. അബ്ദുള്‍ നാസര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.പി. സിജിന്‍ പ്രതിനിധികളെ സ്വാഗതം ചെയ്ത് സംസാരിച്ചു.എം.വിനയന്‍ കണ്‍വീനറായി പ്രസീഡിയവും വി.പി. നാണു മാസ്റ്റര്‍ കണ്‍വീനറായ പ്രീസിഡിയവും സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു. എ.കെ. സുരേഷ് കണ്‍വീനറായി മിനുട്‌സ് കമ്മിറ്റിയും കെ.പി.പുഷ്പവല്ലി ടീച്ചര്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.രാഘവന്‍ മാസ്റ്റര്‍, എ.പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍,പി.കെ. മുകുന്ദന്‍ മാസ്റ്റര്‍,കെ.കെ. രാജീവന്‍, എം.പി. ബൈജു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.