Zygo-Ad

മദ്രസകൾ നാടിൻ്റെ സംസ്കാരിക അടയാളങ്ങൾ: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

 


പെരിങ്ങത്തൂർ :കേരളത്തിലെ വിശിഷ്യ മലബാറിലെ മുസ് ലിം സമുദായത്തിൻ്റെ ജീവവായു വർത്തിച്ച് വരുന്ന മദ്രസകൾ നാടിൻ്റെ സാസ്കാരിക അടയാളങ്ങളാണെന്നും മദ്രസയുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി നൂറ്റാണ്ടുകൾ മുമ്പ് തന്നെ മുസ്ലിം സമുദയം ജാഗ്രതയോടെ പ്രവർത്തിച്ച് വരികയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് പ്രസ്താവിച്ചു.

സൗത്ത് അണിയാരം അൽ മദ്രസത്തുൽ അലിയ്യ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. പിഞ്ചുമനസ്സുകളിൽ ചെറു പ്രയത്തിൽ തന്നെ മത മൂല്യവും. മതേതര മൂല്യവും പകർന്ന് നൽകുന്ന മദ്രസയിൽ പഠിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും മുസ്ലിം സമുദായം ഭീഷണിയും പ്രകോപനങ്ങളും നേരിടുമ്പോഴെല്ലാം ക്ഷമയോടെ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അതിൻ്റെ ഒടുവിലത്തെ ഉദാഹാരമാണ് ഇസ്രായീൽ ഭീഗരരുടെ തുല്യതയില്ലാത്ത അക്രമങ്ങൾക്ക് മുമ്പിൽ ഫലസ്തീൻ ജനതയും മുസ്ലിം രാഷ്ട്രങ്ങളും കാണിക്കുന്നതെന്നും മദ്രസക്ക് നേരെ ചില കേന്ദ്രങ്ങളിൽ ഉയർന്ന് വരുന്ന ആരോഭണങ്ങളും നുണപ്രചരണങ്ങളും മതേതര വിശ്വാസികൾ തള്ളി കളയുമെന്നും തങ്ങൾ കൂട്ടി ചേർത്തു.മദ്രസ കെട്ടിട നിർമാണത്തിനായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്മരണക്കായ്  ഉദാരമതികളിൽ നിന്നുള്ള  സംഭാവനകൾ  ചടങ്ങിൽ തങ്ങൾ ഏറ്റുവാങ്ങി.പൊതു സമ്മേളനം സമസ്ത ട്രഷറർ പി പി ഉമ്മർ മുസല്യാർ ഉദ്ഘാടനം ചെയ്തു.മദ്രസ കമ്മിറ്റി പ്രസിഡൻ്റ് കുറുവാളി മമ്മു ഹാജി അധ്യക്ഷനായി. ഹാഫിള് മുഷ്താഖ് ഹുദവി ഉദ്ബോദനപ്രഭാഷണം നടത്തി.

റഫീഖ്സക്കരിയ്യ ഫൈസി,  അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, എൻ എ അബൂബക്കർ മാസ്റ്റർ, പാനൂർ നഗരസഭ ചെയർമാൻ വി നാസർ, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, മുസ്ലിം ലീഗ് മണ്ഡലം ജനറൻ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, മദ്രസ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ എ ഇസ്മായിൽ മാസ്റ്റർ, എൻ എ റഫീഖ്, മലയമ്മ അബൂബക്കർ ബാഖവി, എൻ എ കരീം, കെ പി അബ്ദുല്ല ഹാജി,  ഡോ  സി അബൂബക്കർ, കെ പി അബൂബക്കർ ഹാജി, കുണ്ടത്തിൽ അബൂബക്കർ ഹാജി, എൻ കെ അബൂബക്കർ ഹാജി, ടി കെ ഹനീഫ്, വി പി അഷ്റഫ്, സി എച്ച് നജീബ്, വി പി റംഷാദ്, പി കെ യൂസഫ് ഹാജി, കെ പി കാദു, പി കെ മുസ്തഫ ഹാജി, കെ പി സമീർ,  ഇ എ നാസർ, ടി കെ ഉമ്മർ മുസല്യാർ , സുഹൈൽ റഹ്മാനി സംസാരിച്ചു

വളരെ പുതിയ വളരെ പഴയ