പാനൂർ: പാനൂർ സ്വദേശി രാജേഷ്കുമാർ കെ.വിയുടെ 'മണ്ണിൻറെ നിറച്ചാർത്ത്' പുസ്തകപ്രകാശനം കണ്ണംവെള്ളി എൽപി സ്കൂളിൽ പാനൂർ നഗരസഭ ചെയർമാൻ വി.നാസർമാസ്റ്റർ നിർവ്വഹിക്കുന്നു. സാഹിത്യകാരാനും ലൈബ്രറി കൗൺസിലുമായ പവിത്രൻ മൊകേരി അദ്ധ്യക്ഷനായി. പുസ്തക പരിചയവും ഏറ്റുവാങ്ങലും ബാലസാഹിത്യകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ മുകുന്ദൻ പുലരി നിർവ്വഹിച്ചു.
നാട്ടകം പ്രസിഡന്റും ബാലസാഹിത്യകാരനുമായ രാജു കാട്ടുപുനം (വിചിന്തനങ്ങൾ - കുട്ടികളിലെ പ്രകൃതി സ്നേഹം, മണ്ണിന്റെ നിറച്ചാർത്ത് ).സിനിമ പിന്നണി ഗായിക പ്രേമ(മണ്ണിന്റെ നിറച്ചാർത്തിലെ കവിതകളിലൂടെ കാവ്യ ഗാനസന്ധ്യ: ഡോ. രാജാറാം (മോഡറേറ്റർ), അജയൻ ( ഗാനാഞ്ജലി),അജയകുമാർ കൂറ്റേരി, രാമചന്ദ്രൻ മാഷ് ചെണ്ടയാട്, രാമചന്ദ്രൻ (പാതിരിയാട് എച്ച് എസ്), റിയ സുരേന്ദ്രൻ, പ്രസന്നകുമാരി, രാഘവൻ മാസ്റ്റർ മൊകേരി, വിനോദ് ചുങ്കക്കാരൻ , രാജേഷ് അണിയാരം, അനിരുദ്ധൻ മാഷ് എന്നിവരും ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
പി.കെ പ്രവീൺ മാസ്റ്റർ (പാനൂർ മുൻസിപ്പൽ കൗൺസിലർ ), രമേഷ് മാണിയത്ത് (കവി, ഗാനരചയിതാവ്, സിനിമ സംവിധായകൻ), ഡോ.റഷീദ് പാനൂർ (പ്രശസ്ത നിരൂപകൻ), ടി.ടി.കെ ശശി സംഘാടകൻ), ഡോ. ടി.കെ അനിൽകുമാർ (ഗ്രന്ഥകാരൻ ), കെ കെ സുധീഷ് കുമാർ (മുൻസിപ്പൽ കൗൺസിലർ), ജയപ്രകാശ് പാനൂർ (നോവലിസ്റ്റ് ), അജിത്ത് മാസ്റ്റർ (മുൻ പ്രിൻസിപ്പാൾ ചുണ്ടങ്ങാപ്പൊയിൽ എച്ച് എസ് എസ്) എന്നിവർ ആശംസകൾ അറിയിച്ചു.തുടർവിദ്യാഭ്യാസ പ്രോജക്ട് കോ - ഓഡിനേറ്റർ അജിത വി.പി സ്വാഗതം പറഞ്ഞു.ബിജോയ് മാസ്റ്റർ നന്ദി പറഞ്ഞു.