പാനൂർ : കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ് സെന്ററിന്റെ (ഐ.ഇ.ഡി.സി.) ഭാഗമായുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും ജില്ലാതല ക്ലസ്റ്റർ പരിശീലനം കല്ലിക്കണ്ടി എൻ.എ.എം. കോളേജിൽ നടത്തി. കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.മജീഷ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷൻ മാനേജർ ബെർജിൻ എസ്. റുസ്സൽ, പ്രോജക്ട് അസിസ്റ്റന്റ് വി. ആദർഷ്, കോളേജ് ഐ.ക്യു.എ.സി. കോഡിനേറ്റർ വി. ഹസീബ്, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ മുഹമ്മദ് ഷാഫി, ജൂനിയർ സൂപ്രണ്ട് അലി കുയ്യാലിൽ, എം.ഇ.എഫ്. സെക്രട്ടറി സമീർ പറമ്പത്ത്, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ അശ്വതി എന്നിവർ സംസാരിച്ചു.