Zygo-Ad

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.


 പാനൂർ:  സ്വച്ഛതാ ഹി സേവ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. 2024 ഒക്ടോബർ 3-ന് വൈകുന്നേരം 3 മണിക്ക് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വച്ച് ആരംഭിച്ച റാലി  ജില്ലാ പഞ്ചായത്ത് മെമ്പർ വിജയൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. 

വൈസ് പ്രസിഡണ്ട് റംല ടിടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രമേഷ് കണ്ടോത്ത്, ശശിധരൻ കെ പി, മെമ്പർമാരായ ഷീജാകാരായി, നിഖിൽ, ശുചിത്വ ചാർജ് ഓഫീസർ ബിനീഷ് കെ കെ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആനന്ദ് എം, തുടങ്ങിയവർക്ക് പുറമെ നിരവധി സമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

ഹരിത കർമ്മസേന അംഗങ്ങളും സിഡിഎസ്  മെമ്പർമാരും, അംഗൻവാടി ടീച്ചർ-ഹെൽപ്പർമാരും പന്ന്യന്നൂർ ഗവൺമെൻറ് ഐടിഐ യിലെ അധ്യാപകരും വിദ്യാർത്ഥികളും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ റാലിയിൽ സജീവമായി പങ്കുചേർന്നു. റാലി ചമ്പാടിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി, ജനങ്ങളിൽ ശുചിത്വത്തിന്റെ പ്രസക്തി പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പാരിസ്ഥിതിക സംരക്ഷണവും ശുചിത്വ പാലനവും എല്ലാം ഒരുമിച്ച് കൂട്ടിക്കൊണ്ട് ആരോഗ്യകരമായ സമൂഹത്തിന്റെ വളർച്ച ലക്ഷ്യമിടുന്ന ഈ ക്യാമ്പയിൻ, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആവേശം നിറയ്ക്കുകയും, പൊതുജനങ്ങളെ ശുചിത്വ സംരക്ഷണത്തിൽ സജീവമാക്കുകയും ചെയ്യുന്നതാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശൈലജ എ അദ്ധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തോമസ് ടി ഡി സ്വാഗതം പറഞ്ഞു. റാലിക്കു ശേഷം നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്തവർ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച്  സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ