Zygo-Ad

നവീകരിച്ച നീള്ളങ്ങൽ ശ്രീനാരായണ മഠം കെട്ടിട ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും.


പാനൂർ :നിള്ളങ്ങൽ ശ്രീനാരായണ മഠത്തിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ പാനൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി സമൂഹസദ്യ ഉദ്ഘാടന സമ്മേളനം കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ ഉണ്ടാകും. ചടങ്ങ് കെ. പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സി. കെ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. തുറന്ന് സമ്മാനദാനവും ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ പറയുന്ന സിനിമ പ്രദർശനവും ഉണ്ടാവും. പത്രസമ്മേളനത്തിൽ കെ. അജേഷ് എം.പി. മോഹൻദാസ്, ചാർലി പ്രഭാകരൻ, കെ. പി. വിജയൻ, കെ. പി. നന്ദനൻ, സുനിൽ ചെറിയാന്ടി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ