Zygo-Ad

മൊകേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.


പാനൂർ:  മൊകേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ'എൻ്റെ മൊകേരി ഹരിത സുന്ദരം' എന്ന സന്ദേശവുമായി പാത്തിപ്പാലം മുതൽ മുത്താറി പീടികവരെ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. രാജീവ് ഗാന്ധി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്, റെഡ് ക്രോസ്സ് - സോഷ്യൽ സർവ്വീസ് വളണ്ടിയേർസ് - പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും ശുചിത്വ ബ്രിഗേഡിയർമാർ ഹരിത കർമ്മസേന, ജനപ്രതിനിധികൾ, ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ റാലിയിൽ അണിചേർന്നു. മാലിന്യമുക്തനവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതാഭവും ശുചിത്വ പൂർണ്ണവുമായ ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ഗാന്ധി ജയന്തി ദിനത്തിൽ നടക്കുന്ന സമ്പൂർണ്ണശുചിത്വ കേമ്പയിനിൻ്റെ ഭാഗമായി നടന്ന ശുചിത്വറാലി മൊകേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ ഫ്ലാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജശ്രീ, വിവിധ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ വി.പി. റഫീഖ്,കെ.വി. മുകുന്ദൻ, വി.പി. ഷൈനി, പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, ജനപ്രതിനിധികളായ പി. അനിത, പ്രസന്ന ദേവരാജ്, നീഷമ് , എൻ. വനജ , അധ്യാപകരായ കെ.പി.അജിത്ത് കുമാർ ,എൻ.കെ രാജീവൻ. ; കെ.പി. പ്രഷീന , ടി.പി.ലിഷ.ദീപ ടീച്ചർ, സുധിമാസ്റ്റർ, ടി.കെ. ഷജിൽ എന്നിവർ നേതൃത്വം നൽകി.രാജീവ്ഗാന്ധി സ്കൂൾ പരിസരത്ത് നടന്ന സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു.

മൊകേരി മിനിസ്റ്റേഡിയവും പരിസരവും നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ, എൻ.നീഷ്മ, എൻ.വി. ഷാജി, സി.രവി , ഗംഗൻ മാസ്റ്റർ,ഒ.പി. ബാബു., പി.സി. രാജൻ, കെ.കെ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നല്കി.

വളരെ പുതിയ വളരെ പഴയ