പാനൂർ : ഫ്രൻഡ്സ് വായനശാല ആൻഡ്ഗ്രന്ഥാലയം എ കെ ജി മന്ദിരം,കണ്ണംവെള്ളി സംഘടിപ്പിച്ച 24ാമത് ജില്ലാതല ക്വിസ് മത്സരം കണ്ണംവെള്ളിയിൽ നടന്നു.. എൽ പി വിഭാഗത്തിൽ എൻ.കെ സുജാത ടീച്ചർ സ്മാരക സ്വർണ്ണ മെഡൽ ഇഷാനി സി (പാനൂർ യുപി ) യുപി വിഭാഗത്തിൽ മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണ മെഡൽ തൻഹ താര എസ് നാഥ് (രാമവിലാസം എച്ച് എസ് എസ് ) ഹൈസ്കൂൾ വിഭാഗത്തിൽ കളത്തിൽ വാണ്ട്യായി ചാത്തു സ്മാരക സ്വർണ്ണ മെഡൽ (ശ്രീലക്ഷ്മി (കൂത്തുപറമ്പ് HS തൊക്കിലങ്ങാടി) എന്നിവർ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ശ്രാവൺ കൃഷ്ണ (കണ്ണംവെള്ളി എൽ പി ) സ്നേഹൽ സുമേഷ് (മാങ്ങാട്ടിടം യു.പി )ശ്രീനന്ദ് (എ കെ ജി മെമ്മോറിയൽ എച്ച്എസ് എസ് പിണറായി) എന്നിവർ യഥാക്രമം എൽ പി , യു.പി , എച്ച് എസ് വിഭാഗത്തിൽ കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളി മെഡലുകൾ കരസ്ഥാമാക്കി. ഫാത്തിമ നസീർ (തിരുവാൽ യു പി) ദേവസാന്ദ്ര (സരസ്വതി വിജയം യുപി)അദ്വൈത് സുഷാജ് ( മമ്പറം ഹൈസ്കൂൾ ) എന്നിവർ യഥാക്രമം എൽ പി, യു പി ,എച്ച് എസ് വിഭാഗത്തിൽ കെ.ടി.കെ ലീല സ്മാരക വെങ്കല മെഡലുകളും കരസ്ഥമാക്കി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾക്ക് മഠത്തിൽ ചാത്തുക്കുട്ടി, പി.കെ കരുണാകരൻ നമ്പ്യാർ, കളത്തിൽ രാമുട്ടി മാസ്റ്റർ സ്മാരക എവർ ട്രോളിങ് ട്രോഫികളും സമ്മാനിച്ചു.
പാനൂർ നഗരസഭ കൗൺസിലർ ഷീബ കണ്ണമ്പ്രത്തിന്റെ അധ്യക്ഷതയിൽ കൂത്തുപറമ്പ് എം.എൽ എ കെ.പി മോഹനൻ വിജയികൾക്ക് സ്വർണമെഡലുകളും ട്രോഫികളും നൽകി. അനുമോദന യോഗത്തിൽ കെ കെ പുരുഷോത്തമൻ, എൻ കെ ശ്രീധരൻ, എൻ കെ ഭാസ്കരൻ, ജി മുകുന്ദൻ എന്നിവർ സംസാരിച്ചു