Zygo-Ad

മോഷണക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

 


പാനൂർ : മോഷണക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.മാക്കുൽ പീടിക ജുമാമസ്ജിദിൽ മോഷണം നടത്തിയ പ്രതിയെയാണ് പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. 2024 ജൂലായ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയിൽ പ്രാർത്ഥിക്കാനെന്ന വ്യാജേന പ്രതി രാവിലെ 7 മണിയോടെ എത്തുകയും മറ്റാരും പള്ളിയിലില്ലെന്നുറപ്പു വരുത്തി പള്ളിയുടെ മുകൾ നിലയിലെ മുറിയിൽ സൂക്ഷിച്ച നേർച്ച പണമായ 28000 രൂപ കളവ് ചെയ്യുകയുകയായിരുന്നു. പള്ളിയിലെ സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതി ആന്ധ്രാപ്രദേശ് ഗോദാവരി ജില്ലയിലെ മുഹമ്മദ് സൽമാൻ അഹമ്മദ് ആണെന്നു തിരിച്ചറിഞ്ഞ് അന്വേഷിച്ച് വരവേ പ്രതിയെ സമാന കുറ്റകൃത്യത്തിനിടെ മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടുകയായിരുന്നു. നാടോടി ശൈലിയിൽ ജീവിക്കുന്ന പ്രതി കളവ് മുതൽ ആർഭാട ജീവിതത്തിനുപയോഗിച്ച് അടുത്ത മോഷണണത്തിനായി പോകുന്ന പ്രകൃതക്കാരനാണ്. ഇപ്പോൾ മഞ്ചേരി ജയിലിൽ റിമാൻ്റിൽ കഴിയുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വളരെ പുതിയ വളരെ പഴയ