Zygo-Ad

ഡീസൽ കടത്ത് തടയാൻ ശ്രമിച്ച തലശേരിയിലെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താൻ നീക്കം ; ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവും തകർത്തു, കേസെടുത്ത് ചൊക്ലി പൊലീസ്

 


മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് ഡീസൽ കടത്തുന്നത് പിടികൂടാൻ ശ്രമിച്ച ജി.എസ്.ടി വകുപ്പിന്റെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം. പുലർച്ചെ  മൂന്ന് മണിയോടെ കരിയാടാണ് സംഭവം. ജി.എസ്.ടിയുടെ തലശേരി എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഡീസൽ കടത്ത് സംഘം വാഹനമിടിച്ച് തകർത്തു. റോഡിൽ കാർ കുറുകെയിട്ട് ഡീസൽ കടത്ത് വാഹനത്തെ പിടികൂടാനനുവദിക്കാതെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു.

 കണ്ടെയ്നർ ലോറിയിലായിരുന്നു അനധികൃത ഡീസൽ കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എൻ.കെ. അനിൽകുമാർ ഉൾപ്പെട്ട ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയിരുന്നത്. കരിയാട് വച്ച്  ബൊലേറോ വാഹനത്തിൽ എത്തിയ ഉദ്യോഗസ്ഥർ റോഡരികിൽ വാഹനം നിർത്തി കണ്ടൈനർ  ലോറി കൈകാണിച്ച് നിർത്താനാവശ്യപ്പെട്ടു. എന്നാൽ വണ്ടി നിർത്താതെ ജി.എസ്‌.ടി വകുപ്പിൻ്റെ ബൊലേറോയിൽ ഇടിച്ച ശേഷം മുന്നോട്ട് പോകുകയായിരുന്നു. ലോറിക്ക് തൊട്ടുപിറകിൽ തന്നെ ഡീസൽ കടത്ത് സംഘ ത്തിന്റെ എസ്കോർട്ട് വാഹനമായ മറ്റൊരു  കാറുമുണ്ടായി രുന്നു. ലോറിയെ പിന്തുടർന്ന് പിടികൂടാൻ ഉദ്യോഗസ്ഥർ ശ്രമിച്ച തോടെയാണ് കാർ റോഡിൽ കുറുകെയിട്ട് ശ്രമം പരാജയപ്പെടുത്തിയത്. അധികൃതർക്ക് പിടികൊടുക്കാതെ പിന്നീട് കാർ അമിത വേഗതയിൽ ഓടിച്ച് സംഘം രക്ഷപ്പെടുകയും ചെയ്‌തു. ഇൻസ്പെക്ടർ അനിൽകുമാറിന്റെ പരാതിയിൽ ചൊക്ലി പോലീസ് ഡീസൽ കടത്തുകാർക്കെ തിരെ കേസെടുത്തു. കഴിഞ്ഞ മാസം 22ന് ഇതേ കണ്ടെയ്‌നർ ലോറി ഡീസൽ കടത്തിനിടെ അധികൃതരുടെ പിടിയിലായി രുന്നു. അന്ന് 1,80,000 രൂപ ഈ വാഹനത്തിന് ജി.എസ്.ടി അധികൃതർ പിഴ ചുമത്തുകയും ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ