Zygo-Ad

"അധ്യാപക ദിനത്തിന് മാതൃകയായി" കൊളവല്ലൂർ എൽ പി സ്കൂൾ


 കുന്നോത്ത്പറമ്പ് : അധ്യാപനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ട് പാനൂർ സബ് ജില്ലയിലെ  കൊളവല്ലൂർ എൽ പി സ്കൂൾ അധ്യാപകർ നടത്തിയ വേറിട്ട അധ്യാപക ദിന പരിപാടി ശ്രദ്ധേയമായി.സ്ക്കൂളിലെ ഓരോ അധ്യാപകരും തങ്ങളെ സ്വാധീനിച്ച ഒരു അധ്യാപകനെ സ്‌ക്കൂളിലേക്ക് ക്ഷണിച്ച് ആദരിക്കുകയായിരുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധ നേടിയ 27 അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

  പഠന പ്രവർത്തനങ്ങളിലും ന്യൂനത ആശയങ്ങളിലും വേറിട്ട കാഴ്ചപ്പാടിലൂടെയും  മുന്നേറുന്ന കൊളവല്ലൂർ എൽ പി യിലെ അധ്യാപക ദിനവും വേറിട്ടതായി. പിടിഎ പ്രസിഡണ്ട് വി.സജീഷ്  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആർ വി അദ്വൈത ഉദ്ഘാടനം ചെയ്തു.

 മാനേജർ പി ഭരതൻ മാസ്റ്റർ,വി. കെ ഷാജേഷ്, സിനി എന്നിവർ പങ്കെടുത്തു. എച്ച്.എം വി.ലിജിലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി ഉബൈദ് റഹ്മാൻ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ