തൃപ്പങ്ങോട്ടൂർ :പോക്സോ കേസ് പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്പങ്ങോട്ടൂർ വിളക്കോട്ടൂർ സ്വദേശി ലിനുപിനെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. പെൺകുട്ടിയെ ഓട്ടോറിക്ഷയിലും ബന്ധുവീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെ 23 സാക്ഷി കളെയും ഇരുപത്തിയെട്ടോളം രേഖകളും ഹാജരാക്കിയിരുന്നു.
വിവാഹത്തലേന്നായിരുന്നു ലിനൂപിനെ അറസ്റ്റുചെയ്തത്. പ്രതിക്കുവേണ്ടി അഡ്വ. വിനോദ്കുമാർ ചമ്പളോൻ ഹാജരായി.