Zygo-Ad

മൊകേരി ഗ്രാമിക വനിതാ സഹകരണ സംഘത്തിൻ്റെ വള്ളങ്ങാട് ബ്രാഞ്ച് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.


പാനൂർ :മൊകേരി ഗ്രാമിക വനിതാ സഹ കരണ സംഘത്തിന്റെ വള്ളങ്ങാട് ബ്രാഞ്ച് മൊകേരി റോഡിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. തലശേരി കോ-ഓപ്പറേറ്റിവ് റൂറൽ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ ലോക്കർ ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി വത്സൻ അധ്യക്ഷനായി. നിക്ഷേപ സ്വീകരണം കെ ഇ കുഞ്ഞബ്ദുള്ളയും വായ്പ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം എൻ പ്രസീതയും നിർവഹിച്ചു. സി രവി, പി അരവിന്ദൻ, വി ശശി, സിപി അനീഷ് കുമാർ എന്നിവർ സംസാരിച്ചു.  മുഖ്യമന്ത്രിയുടെ ദുരീതാശ്വാസനിധിയിലേക്ക് ഭരണ സമിതിയംഗങ്ങളും ജീവനക്കാരും നൽകിയ സഹായം എംഎൽ എക്ക് കൈമാറി.സംഘം പ്രസിഡന്റ് പി സരോജിനി സ്വാഗതവും സെക്രട്ടറി കെ പി വിജില നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ