മൊകേരി :കെപിസിസി മൈനൊറിറ്റി ഡിപ്പാർട്മെന്റ് മൊകേരി മണ്ഡലം കൺവൻഷൻ മൊകേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു..മൈനൊറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക അധ്യക്ഷത വഹിച്ച യോഗം ജില്ലാ ചെയർമാൻ അബ്ദുൽ ഖാദർ കെ ആർ ഉത്ഘടനം ചെയ്തു..ഡിസിസി അംഗം ഹരിദാസ് മൊകേരി, മൊകേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജഗദീപൻ, രാജേഷ് കൂരാറ,എന്നിവർ ആശംസ അറിയിച്ചു.
കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ സ്വാഗതവും ജനറൽ സെക്രട്ടറി നജീർ കൊറോത്ത് മണ്ഡലം ഭാരവാഹി പ്രഖ്യാപനവും മൊകേരി മണ്ഡലം മൈനൊരിറ്റി ചെയർമാൻ മുസ്തഫ എൻ കെ നന്ദിയും അറിയിച്ചു..കൺവൻഷനിൽ മൊകേരി മണ്ഡലം മൈനൊറി റ്റി കോൺഗ്രസ് ചെയർമാനായി എൻ കെ മുസ്തഫയെയും ജനറൽ സെക്രട്ടറി ആയി ആഷിഖ് എം എം നെയും തിരഞ്ഞെടുത്തു