Zygo-Ad

സുബൈദാർ പ്രീജിത്തിന് നാടൊരുക്കി ഊഷ്മള വരവേൽപ്

 


 പാനൂർ:28വർഷത്തെ രാജ്യ സേവനത്തിനു ശേഷം വിരമിച്ച പാനൂർ എലാങ്കോട് സ്വദേശി  സുബേദാർ പ്രീജിത്തിന് കണ്ണൂർ വാരിയേസ് സൈനിക കൂട്ടായ്മ ഊഷ്മള സ്വീകരണം നൽകി. പാനൂർ  ഗുരുസന്നിധി പരിസരത്ത് നിന്ന് നിരവധി  വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സ്വദേശമായ എലാങ്കോട്ടെ സ്വവസതിയിലെ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു.

ശൗര്യചക്ര പിവി. മനേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ പരിപാടിയിൽ പാനൂർ നഗരസഭ കൗൺസിലർമാരായ പികെ.ഇബ്രാഹിം ഹാജി,എം.രത്നാകരൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ട്ടിടി.രാജൻ മാസ്റ്റർ,മുൻ പഞ്ചായത്ത് മെമ്പർ കെ കുമാരൻ,എൻകെ.നാണു മാസ്റ്റർ, ശ്രീധരൻ,ബാലൻ, ഇ.ബാബു മാസ്റ്റർ, പിപി.അബൂബക്കർ, പിപത്മനാഭൻ, പി കെ.നാണു, ശ്രീലാൽ എന്നിവർ  ആശംസകളർപ്പിച്ചു.

പ്രദേശത്തെ വിമുക്ത ഭടൻമാരെയും  വയനാട് ദുരന്തത്തിൽ സേവനം നടത്തിയ കണ്ണൂർ വാരിയേസിന്റെ അംഗങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. കെ.വി.അജയൻ  സ്വഗതവും, ഷിനോദ് ഭാനു  നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ