Zygo-Ad

ജില്ലാതല ചിത്രരചനാമത്സരം ഒക്ടോബർ 2 ന് , വിജിയികൾക്ക് സ്വർണ മെഡൽ സമ്മാനിക്കും

 


പാനൂർ :പാത്തിപ്പാലം മഹാത്മാഗാന്ധി വായനശാല & ഗ്രന്ഥാലയത്തിൻ്റെയും മൊകേരി സ്നേഹസ്പർശം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലയും മാഹിയും ഉൾപ്പെടുന്ന പ്രദേശത്തുള്ള സ്കൂൾ കുട്ടികൾക്ക് സ്വർണ്ണമെഡൽ പ്രൈസിനായുള്ള (ജലച്ചായം ) ചിത്രരചനാമത്സരത്തിൽ പങ്കെടുക്കാം .

എൽ.പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കായി മത്സരം നടക്കും. ഓരോ വിഭാഗത്തിലേയും മികച്ച ചിത്രത്തിന് സ്വർണ്ണമെഡൽ സമ്മാനമായി നൽകും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മത്സരം ആരംഭിക്കും . മത്സരിക്കാൻ താല്പര്യമുള്ളവരുടെ പേരു വിവരം (പേര് , ക്ലാസ് , ജനനത്തിയതി തുടങ്ങിയ വിവരങ്ങൾ ) സപ്തമ്പർ 30 തിങ്കളാഴ്ചക്കകം സമർപ്പിക്കേണ്ടതാണ്. മത്സരാർത്ഥികളുടെ പേരുകൾ നൽകാനും കൂടുതൽ അന്വേഷണത്തിനും

9495744763

എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ