Zygo-Ad

കൂരാറ ഗ്രാമിക വനിത സർവ്വീസ് സഹകരണ സംഘത്തിൽ ആയുഷ് വയോജന മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.

 


കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം ഹോമിയോപ്പതി വകുപ്പ് മൊകേരി ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പൻസറി മൊകേരി ആയുഷ്മാൻ ഭാരത് ഹെൽത്ത്& വെൽനസ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായ് ആയുഷ് വയോജന മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.


കൂരാറ ഗ്രാമിക വനിത സർവ്വീസ് സഹകരണ സംഘത്തിൽ വെച്ച് നടന്ന ക്യാമ്പ് മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ഷൈനിയുടെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൊകേരി  ഹോമിയോപ്പതി ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ:പി.പി. ഹന സ്വാഗതവും വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ,
ഒന്നാം വാർഡ് മെമ്പർ ഷിജിന പ്രമോദ്, സീനിയർ സിറ്റിസൺസ് സെക്രട്ടറി സി.രവി , ലൈബ്രററി കൗൺസിൽ ജില്ലാകൗൺസിൽ അംഗം കെ.കുമാരൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.
ഹോമിയോപ്പതിയിലൂടെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, വാർദ്ധക്യകാലപരിചരണം , വാർദ്ധക്യകാലത്തെ വെല്ലുവിളികൾ, ശാരീരിക പ്രവർത്തനവും മാനസിക ആരോഗ്യവും എന്നീ വിഷയങ്ങളെ ആസ്പദ മാക്കി ആറളം ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ
 ഡോ: പ്രേംദീഷ്ന പ്രീതം,
യോഗ ട്രൈനർ
 കെ. സപ്ന എന്നിവർ ക്ലാസ്സെടുത്തു.
വാർഡ് മെമ്പർ എൻ.നീഷ്മ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ