Zygo-Ad

രക്ഷിതിക്കൾക്കും വിദ്യാർഥികൾക്കും ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.


പാനൂർ: എസ് എം എഫ് പെരിങ്ങത്തൂർ റെയിഞ്ച് കമ്മിറ്റിയുടേയും മേക്കുന്ന് ജം ഇയ്യത്തുൽ ഇസ്ലാം സംഘത്തിൻ്റെയും ചൊക്ലി കണ്ണോത്ത് പള്ളി മഹല്ല് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം 21 മുതൽ മേക്കുന്ന് ശൗഖുൽ ഇസ്ലാം മദ്രസയിൽ വെച്ചു നടക്കുന്ന പ്രീമാരിറ്റൽ കോഴ്സിൻ്റെ മുന്നോടിയായി രക്ഷിതിക്കൾക്കും വിദ്യാർഥികൾക്കും ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു . മേക്കുന്ന് ശൗഖുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടി എസ്.എം.എഫ് പെരിങ്ങത്തൂർ മേഖല പ്രസിഡൻ്റ് ഇ എ നാസർ ഉദ്ഘാടനം ചെയ്തു . മഹല്ല് ഖാസി ശിഹാബുദ്ദീൻ വാഫി അധ്യക്ഷനായി . എസ്.എം.എഫ് സ്റ്റെയിറ്റ് ട്രെയിനർ മുഹമ്മദ് മാസ്റ്റർ മടക്കര ക്ലാസിന് നേതൃത്വം നൽകി . മഹല്ല് ഭാരവാഹികളായ കെ പി മമ്മു , പി കെ യൂസഫ് മാസ്റ്റർ , സിഗ്മ നാസർ ഹാജി , യു കെ മുഹമ്മദലി പ്രൊഫ. എം കെ സാഹിർ , റഫീഖ് പൂവ്വാക്കണ്ടി , കെ ടി കെ അഫ്സൽ , ആർ ടി ഉസ്മാൻ മാസ്റ്റർ , ഹാരിസ് പാറാൽ , എം ടി കെ സിറാജ് , നജീബ് , അയ്യൂബ് ദാരിമി എം ആർ സലീം ,എൻ എ ഇസ്മായിൽ സംസാരിച്ചു . 

16 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെൺകുട്ടികൾക്ക് നടത്തുന്ന പ്രീമാരിറ്റൽ കോഴ്സ് 21 ന് ആരംഭിക്കും . നാല് ദിവസ ങ്ങളിലായിട്ടാണ് കോഴ്സ് നടക്കുക

വളരെ പുതിയ വളരെ പഴയ