പാനൂർ: സിപിഎം പാനൂർ ടൗൺ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പ്രവർത്തകർ ശുചീകരണ പ്രവൃത്തി നടത്തി. കൊയത്തിൽ മുക്ക്, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു.നേതാക്കളായ ഹാരിസ് മരക്കാർ,കെ. ബാബു, ടി.റഷീദ്, കെവി.മനോഹരൻ, അഷറഫ്, കാസിം എന്നിവർ നേതൃത്വം നൽകി.