പാനൂർ: മൊകേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന്റെ ക്രോഡീകരണത്തിന്റെ അന്തിമഘട്ട അവലോകനം മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ് പി വത്സൻ അധ്യക്ഷത വഹിച്ചു . ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി സുഹതയുടെയും സംസ്ഥാന സർക്കാരിൻറെ ഹരിത വ്യക്തി അവാർഡ് ജേതാവ് ഡോക്ടർ പി ദിലീപിന്റെയും സാന്നിധ്യത്തിലാണ് അവലോകനം നടന്നത്. പഞ്ചായത്ത് അതിർത്തിയിലെ പ്രകൃതിയിൽ കാണുന്ന സസ്യജീവജാലങ്ങളുടെ സാന്നിധ്യവും തിരോധാനവും സംബന്ധിച്ചും ജനകീയ അറിവുകളും വിശദമായ പരിസ്ഥിതി നിരീക്ഷണവും നടത്തിയാണ് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നത്. പ്രകൃതിയിലെ ആവാസ വ്യവസ്ഥയിൽ നിലവിൽ നിലനിൽക്കുന്ന ജീവജാലങ്ങളുടെ സത്യസന്ധമായ പഠന റിപ്പോർട്ട് തയ്യാറാക്കി ഭാവി തലമുറയ്ക്ക് പഠന ഗവേഷണങ്ങൾക്ക് ഉപയോഗം ആകുന്നതിനുവേണ്ടി നാട്ടറിവുകളും തയ്യാറാക്കുന്ന ബൃഹത്തായ രേഖയുടെ പുനപ്രസിദ്ധീകരണത്തിനു മുന്നോടിയായി ഉള്ള അന്തിമ അവലോകനയോഗത്തിൽ ജയപ്രസാദ് മാസ്റ്റർ ,ഹരീന്ദ്രൻ മാസ്റ്റർ ,സുനിൽകുമാർ കൊയിലി, സെക്രട്ടറി കെ സത്യൻ ,അനിൽ വള്ളിയായി, ശൈലജ പി കെ എന്നിവർ സംസാരിച്ചു

#tag:
മൊകേരി