പാനൂർ: പാനൂര്‍ നഗര സഭയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും അനുമോദിച്ചു. കെ പി മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനവും 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ആദരവും കെ പി മോഹനന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പാനൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രീത അശോക് നിര്‍വ്വഹിച്ചു. ജീവത്തിലെ എ പ്ലസ് എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുത്തു. നഗരസഭ വികസനകാര്യ ചെയര്‍മാന്‍മാരായ ടി കെ ഹനീഫ, ഉമൈസ തിരുവമ്പാടി, , വാര്‍ഡ് കൗണ്‍സിലര്‍മാരായ ആവോലം ബഷീര്‍, എ എം രജേഷ്, സജില, പി കെ പ്രവീണ്‍, സാവിത്രി, സെക്രട്ടറി ശ്രീജന്‍ പാലയന്റവിടെ , പാനൂര്‍ കെ കെ വി എം എച്ച് എസ് പ്രധാനധ്യാപിക കെ പ്രമീള, പെരിങ്ങത്തൂര്‍ എന്‍ എ എം എച്ച് എസ് എസ് പ്രധാനധ്യാപകന്‍ വി കെ നാസര്‍മാസ്‌ററര്‍, പി ആർ എം ചച്ച് എസ് എസ് പ്രധാനധ്യാപിക നളിനി മാവില എന്നിവര്‍ സംസാരിച്ചു. വിദ്്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഇബ്രാഹിം ഹാജി സ്വാഗതവും കരിയാട് ജിയുപിഎസ് എച്ച് എം കെ സുധീര്‍ കുമാര്‍ നന്ദിയും പറഞ്ഞു.