പെരിങ്ങത്തൂർ :വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായിബന്ധപ്പെട്ട കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പ് ദുരുപയോഗം നടത്തുന്ന എൽ ഡി എഫ്സ ർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെരിങ്ങളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങത്തൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു,കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് കൂത്തുപറമ്പ് മണ്ഡലം ചെയർമാൻ ഖാലിദ് പിലാവുള്ളതിൽ, പെരിങ്ങളം മണ്ഡലം വൈസ് പ്രസിഡണ്ട് വേണുഗോപാൽ പുല്ലൂക്കര ,പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് അനൂപ് കരിയാട്,കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് മണ്ഡലം ചെയർമാൻ മജീദ് അണിയാരം,ജനറൽ സെക്രട്ടറി മജീദ് തുറങ്ങാൾ,അജയകുമാർ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ ഒതെയോത്ത് എന്നിവർ നേതൃത്വം നൽകി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖാലിദ് സ്വാഗതവും പ്രകാശൻ പൂമരം നന്ദിയും പ്രകാശിപ്പിച്ചു