ദീർഘകാലത്തെ സേവനത്തിന് ശേഷം കല്ലിക്കണ്ടി സബ് രജിസ്റ്റർ ഓഫീസിൽ നിന്നും വിരമിച്ച പി ടി എസ് പി ലീലയുടെ യാത്രയയപ്പും ആധാരം എഴുത്ത് ക്ഷേമനിധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ അധ്യക്ഷൻ ശ്രീ എം വി രമേഷിന് സ്വീകരണവും കല്ലിക്കണ്ടി പഞ്ചായത്ത് ഹാളിൽ നടന്നു. ലീലയ്ക്ക് സബ് രജിസ്ട്രാർ ഡോളി വി ജോണും എം വി രമേഷിന് യൂണിറ്റ് ട്രഷറർ കെ പി റജിനയും ഉപഹാര സമർപ്പണം നടത്തി.
യൂണിറ്റ് പ്രസിഡണ്ട് കെ സി മുകുന്ദൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സജീവൻ കല്ലിക്കണ്ടി, സ്റ്റാമ്പ് വേണ്ടർ പി വി സുരേഷ് ബാബു തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ പി ചന്ദ്രൻ സ്വാഗതവും ജോയിൻ സെക്രട്ടറികെ.കെ ഷൈബ നന്ദിയും പറഞ്ഞു.തുടർന്ന് ഓണസദ്യയും ഉണ്ടായി