പാനൂരിൽ ഗർഭാശയം പുറത്തായ നൊമ്പരക്കാഴ്ചയായ തെരുവുനായക്ക് ഒടുവിൽ പുതു ജീവിതം. റിട്ട. ചീഫ് വെറ്ററിനറി സർജൻ ഡോ. ടി.വി ജയമോഹന്റെ പള്ളിക്കുന്നിലെ ക്ലിനിക്കിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ ഗർഭാശയമുഖത്തെ ട്യൂമർ നീക്കം ചെയ്യുകയായിരുന്നു.
ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് വഹിച്ചത്. ശസ്ത്രക്രീയക്ക് ശേഷം തെരുവുനായയെ തിരികെ പാനൂരിലെത്തിച്ചു.
മൂന്ന് ദിവസം മരുന്ന് കഴിക്കാനുള്ള മരുന്ന് ഭക്ഷണത്തി കലർത്തിയാണ് നൽകുന്നത്. പാനൂരിലെ തെരുവുനായ പരിപാലന സംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധുവാണ് പരിപാലിക്കുന്നത്.
ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോ.ജയമോഹൻ പറഞ്ഞു. ഇപ്പോൾ പാനൂരിൽ സാധാരണ പോലെ ഓടി നടക്കുകയാണ് ഈ തെരുവുനായ. പത്തായിരത്തോളം രൂപ ചികിത്സക്കായി ചിലവായി.
ഈ തുക കേന്ദ്രമന്ത്രിയുടെ ഓഫീസടച്ചു. മരുന്നുകൾ ഡോ. ജയമോഹൻ സൗജന്യമായി നൽകി. പലരും മടിച്ചു നിന്നപ്പോൾ വിഷയത്തിൽ സക്രിയമായി ഇടപെ സുരേഷ് ഗോപിക്ക് നന്ദി പറയുക നായപ്രേമികളും, ഒപ്പം പാനൂരുകാരും