പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കരിയാട് പുതുശ്ശേരി ഗവ. യു.പി. സ്കൂളിൽ തുടർച്ചയായി അക്രമം നടക്കുന്നതായി പരാതി.
സ്കൂളിലെ പൂന്തോട്ടം, മീൻകുളത്തിലെ ടാപ്പും ലൈറ്റും, വിവിധ പഠനോപകരണങ്ങൾ എന്നിവയാണ് വ്യാഴാഴ്ച നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ മൂന്നാംതവണയാണ് ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത്. ചൊക്ലി പോലീസിൽ പരാതി നൽകി.
നഗരസഭാ കൗൺസിലർ അൻവർ കക്കാട്ട്, പ്രഥമാധ്യാപിക കെ.സുജയ, പി.ടി.എ. പ്രസിഡന്റ് ഷമീന ഇല്യാസ്, റിജു എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.