പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ അനിൽകുമാർ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന നിയമ ബോധവത്ക്കരണ ക്ലാസിൽ അഭിഭാഷക ബിന്ദുവും ആർജിഎംഎച്ച്എസ് ഹയർ സെക്കന്ററി അധ്യാപകൻ സജീവ് ഒതയോത്ത് ആശയ വിനിമയം എങ്ങനെ മെച്ചപെടുത്താം എന്ന വിഷയത്തിലും ക്ലാസെടുത്തു.സ്ക്കൂൾ മാനേജർ എൻ.സുനിൽ കുമാർ ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഉണ്ണി മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി വിജിത്ത് മാസ്റ്റർ ,എസ്.ആർ.ജി കൺവീനർ സുലീഷ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ഷിജിൽ.കെ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ പവിത്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.