പാനൂർ : പാനൂർ മുനിസിപ്പാലിറ്റിയിലെ അപകടാവസ്ഥയിലായ മത്സ്യ മാർക്കറ്റ് കെട്ടിടം ശനിയാഴ്ച മുതൽ പൊളിച്ചുമാറ്റും. കെട്ടിടം പൊളിക്കുന്നത് മിക്കവാറും രാത്രിസമയങ്ങളിലാണ്.
കെട്ടിടം പൊളിക്കുമ്പോൾ പൊടിശല്യവും, അപകട സാധ്യതയും കണക്കിലെടുക്കേണ്ടതിനാൽ കെട്ടിടത്തിന് പരിസരത്തുള്ള എല്ലാ വ്യാപാരികളും മുൻകരുതൽ എടുക്കണമെന്ന് നഗരസഭ അസി.എഞ്ചിനീയറും, കരാറുകാരനും ആവശ്യപ്പെട്ടു. 3,66,000 രൂപക്കാണ് കരാർ ഉറപ്പിച്ചത്. രമേഷ് ബാബു വാണ് കരാറുകാരൻ. ഇവിടെ തന്നെയാണ് പുതിയ മത്സ്യമാർക്കറ്റ് നിർമ്മിക്കുക. ബുധനാഴ്‌ച നടന്ന നഗരസഭായോഗത്തിലാണ് മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായത്.