Zygo-Ad

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് ഓണം ബോണസ്സായി നൽകിയത് 16,000 രൂപ വീതം

 


തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് ഓണം ബോണസ്സായി നൽകിയത് 16,000 രൂപ വീതം. പഞ്ചായത്തിൽ ആകെ 36 ഹരിത കർമസേനാംഗങ്ങളുണ്ട്. പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ്‌ വി. കെ തങ്കമണി ചെക്ക് കൈമാറി. ഇത്രയും വലിയ തുക ബോണസ്സായി നൽകാനായത് സേനയുടെ ചിട്ടയായ പ്രവർത്തനം കാരണമാണെന്ന് പ്രസിഡന്റ്‌ പറഞ്ഞു.തുടർച്ചയായി 7 മാസം  100% യൂസർ ഫീ കളക്ഷൻ കൈവരിച്ചു വരികയാണ് ഹരിത കർമസേനാംഗങ്ങൾ. 

 പഞ്ചയത്ത്‌ വൈസ് പ്രസിഡന്റ്‌ നെല്ലൂർ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സക്കീന തെക്കയിൽ, കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, ഷമീന കുഞ്ഞിപറമ്പത്ത്, വാർഡ് മെമ്പർമായ സുലൈഖ. സി. കെ, ഹാജറ യൂസഫ്,ആനപ്പാറക്കൽ നാണു,സുരേന്ദ്രൻ. വി. പി,ഭാസ്കരൻ.എ.കെ, സുധ വാസു, കൺസോഷ്യം ഭാരവാഹികളായ ലീല, ശ്രീന എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് പഞ്ചായത്ത്‌ സെക്രട്ടറി വി. വി പ്രസാദ് സ്വാഗതവും, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിജീഷ് നന്ദിയും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ