Zygo-Ad

ഓണസമൃദ്ധി 2024- കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ചന്ത ഉദ്ഘാടനം ചെയ്തു.


പാനൂർ: ഓണസമൃദ്ധി 2024 എന്ന പേരിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ചന്ത പാറാട് കുന്നോത്ത് പറമ്പ് റോഡിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിൽ, കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത കെ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത. എൻ പി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ പി, വാർഡ് മെമ്പർമാരായ ഫൈസൽ കൂലോത്ത്,ബീന എം, സഫരിയ കെ പി, അദ്വൈത ആർ വി,കാർഷിക വികസന സമിതി അംഗങ്ങളായ സി കെ കുഞ്ഞികണ്ണൻ, കുമാരൻ കോച്ചു, പ്രസാദ് മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, 

കൃഷിഭവൻ ജീവനക്കാരായ അഞ്ചു, ശോഭ എന്നിവർ പങ്കെടുത്തു..  കർഷകരായ ലീന കെ, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.പതിനാലാം തീയതി വരെ,  കർഷകചന്ത പ്രവർത്തിക്കും, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ ഓണത്തിന് ആവശ്യമായ വിവിധ പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്.ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കാർത്തിക ജി എസ്, സ്വാഗതവും കൃഷി അസിസ്റ്റൻറ് അരുൺ നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ