Zygo-Ad

പാട്യത്ത് നിർമ്മിക്കുന്ന വാഗ്ഭടാനന്ദ സമുച്ചയം: ഡി.പി.ആർ തയ്യാറാവുന്നു

 


പാനൂർ: നവോത്ഥാനാചാര്യൻ വാഗ്ഭടാനന്ദ ഗുരുദേവരുടെ സ്മരണ നിലനിർത്തുന്നതിന് ജന്മനാടായ പാട്യത്ത് നിർമ്മിക്കുന്ന വാഗ്ഭടാനന്ദ സമുച്ചയത്തിൻ്റെ ഡി.പി.ആർ തയ്യാറാവുന്നു. ഇന്നലെ കെ.പി മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ, പഞ്ചായത്തിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും വാഗ്ഭടാനന്ദ ഗുരുദേവരുടെ കുടുംബാംഗങ്ങളുടെയും യോഗത്തിൽ ഡി.പി.ആർ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 14 ജില്ലാ ആസ്ഥാനങ്ങളിൽ സാംസ്കാരികസമുച്ചയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്വൈത വേദാന്തപ്രചാരകനും നവോത്ഥാനാചാര്യനുമായവാഗ്ഭടാനന്ദന്റ ജന്മനാടായ പാട്യത്ത് സാംസ്കാരിക സമുച്ചയം നിർമ്മി ക്കുമെന്ന തീരുമാനവും വന്നു. അ തിന്റെ ഭാഗമായി പഞ്ചായത്തിന്ടെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയം ഉൾപ്പെടെ മൂന്ന് ഏക്കറിലധികം സ്ഥലമെടുപ്പും പൂർത്തിയാക്കിയിരുന്നു. പഞ്ചായത്ത് വിട്ടുകൊടുത്ത 89 സെന്റ് ഭൂമി ലഭിക്കാനുള്ള സങ്കേതിക തടസ്സം മാറിയതോടെയാണ് പദ്ധതിക്ക്ജീവൻ വച്ചത്. 50 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക.


 പഞ്ചായത്ത്പ്രസിഡന്റ് എൻ.വി. ഷിനിജ, വൈസ്പ്രസിഡന്റ് കെ.പി പ്രദീപ്കുമാർ, സാംസ്കരിക വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ സിനി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുമേഷ് കുമാർ, ഫിലിം കോർപ്പറേഷൻ പ്രൊജക്ട് മാനേജർ രതീഷ്, വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് ഡയർക്ടർ പ്രിയദർശൻ, ആർക്കിടെക്ട്എ.ബി ശിവൻ, എഞ്ചിനീയർ പി.പി. സുരേന്ദ്രൻ, ശില്പി വത്സൻ കൂർമ്മ കൊല്ലേരി, എം സുരേന്ദ്രൻ, മുഹമ്മദ് ഫായിസ് അരുൾ. വാഗ്ഭടാനന്ദ ഗുരുദേവരുടെ കുടുംബാംഗങ്ങളായ സുഗതൻ, സുരേശൻ, സുജാത, പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ