Zygo-Ad

കല്ലിക്കണ്ടി ടൗണിലെ സബ് രജിസ്ട്രാർ ഓഫീസ് കടവത്തൂരിലേക്ക് മാറ്റുന്നതാർക്ക് വേണ്ടി? ആൾ കേരള ഡോക്യുമെൻ്ററി റൈറ്റേഴ്സ് ആൻറ് സ്ക്രൈബ്സ് അസോസിയേഷൻ


കഴിഞ്ഞ 55 വർഷമായി കല്ലിക്കണ്ടി ടൗണിൽ പ്രവർത്തിച്ചുവരുന്ന കല്ലിക്കണ്ടി സബ് റജിസ്ട്രാർ ഓഫീസ് കടവത്തൂരിലേക്ക് മാറ്റുന്നതിൽ ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ കല്ലിക്കണ്ടി യൂണിറ്റ് യോഗം ശക്തമായി പ്രതിഷേധിച്ചു. പുത്തൂർ, കൊളവല്ലൂർ, പൊയിലൂർ, വിളക്കോട്ടൂർ, തൃപ്രങ്ങോട്ടൂർ, കടവത്തൂർ എന്നീ ആറ് ദേശങ്ങളാണ് ഈ ആഫീസിന്റെ പരിധിയിൽ വരുന്നത്. ഇവിടെയെല്ലാമുള്ള ജനങ്ങൾക്ക് എളുപ്പം വന്നെത്തു വാൻ കഴിയുന്ന ഒരു കേന്ദ്രം എന്ന നിലയിലാണ് ഈ ആഫീസ് കല്ലിക്കണ്ടിയിൽ സ്ഥാപിച്ചത്. 

 പുത്തൂർ വില്ലേജിലെ കൈവേലിക്കൽ, ചേരിക്കൽ, കൊളവല്ലൂർ വില്ലേജിലെ കല്ലുവളപ്പ്, കുന്നോത്ത്‌പറമ്പ്, ചിറ്റിക്കര, ചെറുപറമ്പ്, പൊയിലൂർ ദേശത്തെ പാത്തിക്കൽ, നരിക്കോട് മല, വാഴമല, കടവണ്ണൂർ, വിളക്കോട്ടൂർ ദേശത്തെ കായലോട്ട് താഴ, തെക്കുംമുറി തുടങ്ങി ഇവിടെയെല്ലാമുള്ള ജനങ്ങൾ റജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈ ആഫീസിനെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്നെല്ലാം വരുന്ന ജനങ്ങൾക്ക് കടവത്തൂരിലേക്ക് ഓഫീസ് മാറ്റിയാൽ വലിയ ബുദ്ധിമുട്ട് വന്നുചേരും. കല്ലിക്കണ്ടി ടൗണിൽനിന്നും കേവലം 100 മീറ്റർ അകലെ ഉചിതമായ ഒരു സ്ഥലം കണ്ടെത്തി ഉടമയുമായി ബന്ധപ്പെട്ട് ആഫീസ് ആവശ്യത്തിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നു വരുന്നതിനിടയിലാണ് ചില തത്‌പരകക്ഷികളുടെ താല്‌പര്യത്തിന് കീഴ്പ്പെട്ട് ഈ ആഫീസ് കടവത്തൂരിൻ്റെ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ മുഴുവൻ നാട്ടുകാരും രാഷ്ട്രീയപാർട്ടി നേതൃത്വവും സന്നദ്ധപ്രവർത്തകരും രംഗ ത്തുവരണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. 

യൂണിറ്റ് പ്രസിഡണ്ട് കെ.സി. മുകുന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എ. സജീവൻ, എ.സി. രാജീവൻ, സുരേന്ദ്രൻ വാച്ചാലി, കെ.പി. റിജിന തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.പി. ചന്ദ്രൻ സ്വാഗതവും ജോയിന്റ്റ് സെക്രട്ടറി കെ. ഷൈബ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ