Zygo-Ad

മൊകേരി പാറമ്മൽ സാംസ്കാരിക കേന്ദ്രത്തിൽ ആയുഷ് വയോജന മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.

 


നാഷനൽ ആയുഷ് മിഷൻ കേരളം, ഭരതീയ ചികിത്സാ വകുപ്പ് , മൊകേരി ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി ആയുർവേദം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായ് ആയുഷ് വയോജന മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു.
മൊകേരി പാറേമ്മൽ സാംസ്ക്കാരിക കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പ് മൊകേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്  ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ
പ്രസന്ന ദേവരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത്  ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: ടി. ആതിര സുരേന്ദ്രൻ സ്വാഗതവും മെമ്പർമാരായ
 പി. അനിത,
ഉബൈദ്. എ.സി., മുൻപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. രാജൻ, വിനോദൻ കെ.പി. എന്നിവർ ആശംസ പ്രസംഗം നടത്തി.
ആയുർവേദ ചികിത്സയിലൂടെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, വാർദ്ധക്യകാലപരിചരണം,വാർദ്ധക്യകാലത്തെ വ  ശാരീരിക വെല്ലുവിളികളും പ്രവർത്തനവും മാനസിക ആരോഗ്യവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ആയുർവേദ മെഡിക്കൽ ഓഫീസർ ആതിര സുരേന്ദ്രനും
ആരോഗ്യ സുരക്ഷയും യോഗയുടെ പ്രാധാന്യവും സംബന്ധിച്ച്
പാട്യം ഗവ: ഡിസ്പെൻസറിയിലെ
യോഗ ട്രൈനർ
 സി.സജിത എന്നിവരും ക്ലാസ്സെടുത്തു. മുൻ പഞ്ചായത്ത് മെമ്പർ
ടി. ശങ്കരൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ