പാനൂർ :പാനൂർ നഗസഭ പൊതുമരാമത്ത് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 2 ഓവർസിയർമാരെ (ഓവർസിയർ ഗ്രേഡ്- I - 1 ഒഴിവ്, ഓവർസിയർ ഗ്രേഡ്- II -1 ഒഴിവ്) നിയമിക്കുന്നതിന് 09/09/2024 ന് 11 മണിക്ക് നഗരസഭ ഓഫീസിൽ വച്ച് ഇൻർവ്യൂ നടത്തുന്നു.
യോഗ്യത ഓവർസിയർ ഗ്രേഡ്- I എഞ്ചിനീയറിംഗ്/ ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ് (ബിടെക്ക് സിവിൽ 2 വർഷത്തെ പ്രവൃത്തിപരിചയം) ഓവർസിയർ ഗ്രേഡ്- II (ബിടെക്ക് സിവിൽ എഞ്ചിനീയറിംഗ്/ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ് /ഐ.ടി.ഐ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ 3വർഷത്തെ പ്രവൃത്തിപരിചയം) യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഇവ സഹിതം കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.