Zygo-Ad

വയോജനവേദി പൊയിലൂർ യൂണിറ്റിൽ വെച്ചു വയോജന മെഡിക്കൽ ക്യാമ്പ് നടത്തി


പൊയിലൂർ : നാഷണൽ ആയുഷ് മിഷൻ, തൃപ്രങ്ങോർ ഗ്രാമ പഞ്ചായത്ത്, ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽന്നെസ്സ് സെന്റർ പൊയിലൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുവേണ്ടി വയോജനവേദി പൊയിലൂർ യൂണിറ്റിൽ വെച്ചു മെഡിക്കൽ ക്യാമ്പ് നടത്തി.
 തൃപ്രങ്ങോർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി വി കെ തങ്കമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ നെല്ലൂർ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ Dr അനഘ  യു. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീന കെ പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന തെക്കയിൽ, പഞ്ചായത്ത് അംഗം ചാക്കേരി നാണു,  പഞ്ചായത്ത്‌ സെക്രട്ടറി  പ്രസാദ്,ഓട്ടാണി നാണു മാസ്റ്റർ, കെ വി ബാലൻ മാസ്റ്റർ,എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. Dr അമേയ എസ് യോഗ പരിശീലനം നടത്തി

വളരെ പുതിയ വളരെ പഴയ