Zygo-Ad

വാഹന യാത്രക്കാർക്കും കാൽനടക്കാർക്കുംവൻ ഭീഷണിയായി പാനൂരിൽ ബസ്സ്റ്റാൻഡ് റോഡിൽ വാഹനമിടിച്ച് തകർന്ന സിഗ്നൽ ലൈറ്റ്

 


പാനൂർ ടൗണിൽ ബസ്റ്റാൻ്റ് റോഡിൽ വാഹനമിടിച്ച് തകർന്ന സിഗ്‌നൽ ലൈറ്റ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുന്നു.ദിനംപ്രതി നിരവധി സ്കൂൾ വിദ്യാർത്ഥികളും മറ്റ് കാൽനട യാത്രക്കാരും കടന്ന് പോകുന്ന പാനൂർ മത്സ്യ മാർക്കറ്റിന് മുൻവശത്തായാണ്  വാഹനമിടിച്ച് തകർന്ന യെല്ലോ സിഗ്നൽ ലൈറ്റ് ഉള്ളത്.6 മാസത്തിലധികമായി അപകട ഭീഷണി ഉയർത്തുന്ന ലൈറ്റ് ഒടിഞ്ഞ് തകർന്ന് സമീപത്തെ കടയുടെ ഷീറ്റിൽ താങ്ങിയാണ് നിൽക്കുന്നത്.വ്യാപാരികൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്

വളരെ പുതിയ വളരെ പഴയ