പാനൂർ: അധ്യാപക ദിനത്തിൻ്റെ ഭാഗമായി പാനൂർ ഹൈസ്കൂൾ 1988 ബാച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകൻ പിണറായിലെ എ യതീന്ദ്രൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
യതീന്ദ്രൻ മാസ്റ്റർക്ക് ശ്രേഷ്ഠാചാര്യ അവാർഡും പ്രശസ്തി പത്രവും, ബോബൻ രാജേഷ് രൂപ കൽപ്പന ചെയ്ത ഉപഹാരവും സമ്മാനിക്കുന്നതിൻ്റെ മുന്നോടിയായാണ് അധ്യാപക ദിനത്തിൽ ആദരവ് നടത്തിയത്.
പ്രശസ്ത സംഗീതജ്ഞൻ എ എൻ ദിലീപ് കുമാർ ഗാനാലാപനം നടത്തി.പൂർവ്വ വിദ്യാർത്ഥികളായ പ്രശാന്ത് ചെണ്ടയാട്, സുരേഷ് ചെണ്ടയാട്, ഷാജിമോൻ, അശോകൻ, ഷിനോദ് കുമാർ, മധു, റഹീം, രാജേഷ് പാലത്തായി, ജയചന്ദ്രൻ ,സീന സത്യൻ, ഗീത കൂരാറ സംഗീത പാനൂർ എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.