Zygo-Ad

പാനൂർ ടൗണിൽ വ്യാപാരിക്കും ഡ്രൈവർക്കും മർദനമേറ്റതായി പരാതി.


 പാനൂർ: പാനൂർ ടൗണിൽ വ്യാപാരിക്കും ഡ്രൈവർക്കും മർദനമേറ്റതായി പരാതി.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ച വസ്ത്രങ്ങൾ ലോറിയിൽ കയറ്റുന്നതിനിടെ ബി.എം.എസ്. പ്രവർത്തകർ വസ്ത്രവ്യാപാരി ഹാരിസിനെ മർദിച്ചുവെന്നാണ് പരാതി. ലോറി ഡ്രൈവർ സുഷാഗിനും മർദനമേറ്റു. ഡ്രൈവർ സുഷാഗിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.എന്നാൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് കയറ്റിറക്ക് എന്ന വ്യവസ്ഥ ലംഘിച്ചതാണ് സംഘർഷം ഉണ്ടാകാൻ കാരണമെന്നും പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കുമെന്നും ബി.എം.എസ്. പാനൂർ മേഖലാ പ്രസിഡൻറ് വി.കെ. രവീന്ദ്രൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ