Zygo-Ad

പന്ന്യന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് ഓണം ബോണസ് കാൽലക്ഷം രൂപ വീതം.

 


പാനൂർ : പന്ന്യന്നൂർ പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾക്ക് ഓണം ബോണസായി നൽകിയത്‌ കാൽലക്ഷം രൂപ വീതം. പഞ്ചായത്തിൽ ആകെ 16 ഹരിതകർമസേനാംഗങ്ങളുണ്ട്. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സി.കെ.അശോകൻ ചെക്ക് കൈമാറി. ഇത്രയും വലിയ തുക ബോണസ്സായി നൽകാനായത് സേനയുടെ ചിട്ടയായ പ്രവർത്തനം കാരണമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറി എൻ.ഷീജ അധ്യക്ഷത വഹിച്ചു. വാർഡംഗം സ്മിതാ ജയമോഹൻ, വി.ഇ.ഒ. ജലാലുദ്ദീൻ, ജെ.എച്ച്.ഐ. പ്രകാശിനി, അസി. സെക്രട്ടറി എസ്.ശ്രീജ, കൺസോർഷ്യം പ്രസിഡൻറ് വി.പി.പ്രീന എന്നിവർ സംസാരിച്ചു. ഹരിതകർമസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ചടങ്ങിൽ നടന്നു.

വളരെ പുതിയ വളരെ പഴയ