പാനൂർ: വിവിധ അവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിലെ പി.എച്ച്.സി കളിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പാനൂർ പി.എച്ച്.സി യിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു പാനൂർ ഏറിയാകമ്മിറ്റിയംഗം പത്മനാഭൻ ഉദ്ഘാടനം ചെയ്തു.ആശാ വർക്കേഴ്സ് യൂണിയൻ പാനൂർ ഏറിയ പ്രസി:നിഷ അധ്യക്ഷത വഹിച്ചു.ഷൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20 രൂപ വിതം ഇൻസെൻ്റീവും ആറു മാസം സമയവും അനുവദിക്കുക,ഉത്സവ ബത്ത 5000 രൂപ അനുവദിക്കുക,ഓണറേറിയം 1500 രൂപയാക്കുക,പെൻഷൻ പ്രായം 65 വയസ്സും പിരിയുമ്പോൾ 5 ലക്ഷം രൂപയും പിന്നീട് പെൻഷൻ 5000 രൂപയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.ഏറിയാ കമ്മിറ്റിയംഗം മഹിജ സ്വാഗതവും ഷബ്ന നന്ദിയും പറഞ്ഞു.

#tag:
പാനൂർ