പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജിൽ പുതുതായി തിരഞ്ഞടുത്ത യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനാരോഹണം നടത്തി. യൂണിയൻ ചെയർമാൻ കെ തമീം മുഹ്സിന് പ്രിൻസിപ്പാൾ സത്യവാചകം ചൊല്ലി കൊടുത്തു. സഹ ഭാരവാഹികൾക്ക് ചെയർമാനും സത്യവാചകം ചൊല്ലി കൊടുത്തു. ഡോ ടി മജീഷ് അധ്യക്ഷത വഹിച്ചു. റിട്ടേണിങ്ങ് ഓഫീസർ ഡോ ഇ അശ്റഫ്, ഡോ എ.പി ഷമീർ, ഡോ കെ എം മുഹമ്മദ് ഇസ്മായിൽ, എം.ഇ എഫ് സിക്രട്ടറി സമീർ പറമ്പത്ത്, അലി കുയ്യാലിൽ, യൂണിയൻ ജനറൽ സിക്രട്ടറി കെ ഹയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിദ്യാർത്ഥികൾ കോളജിൽ വിജയാരവം നടത്തി.