Zygo-Ad

കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് പെരിങ്ങളം മണ്ഡലം കൺവൻഷൻ നടന്നു

 


കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് പെരിങ്ങളം മണ്ഡലം കൺവൻഷൻ, പെരിങ്ങത്തൂർ റയിൻബോ കോളേജ് ഹാളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ചെയർമാൻ കെ ആർ അബ്ദുൽ ഖാദർ ഉത്ഘാടനം നിർവഹിച്ചു..സംസ്ഥാന വൈസ് ചെയർമാൻ എൻ  ആർ മായൻ മുഘ്യ പ്രഭാഷണവും നടത്തി..മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സതീഷ് ബാബു, നിടൂർ മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ ഖാലിദ് പെരിങ്ങളം സ്വാഗതവും , ജനറൽ സെക്രട്ടറി നജീർ കോറോത്ത് നന്ദിയും പറഞ്ഞു..പെരിങ്ങളം മണ്ഡലം ചെയർമാനായി അബ്ദുൽ മജീദ് അണിയാരത്തെയും ജനറൽ സെക്രട്ടറിയായി മജീദ് തുറങ്ങാളിനെയും തിരഞ്ഞെടുത്തു..28-08-24

വളരെ പുതിയ വളരെ പഴയ