Zygo-Ad

ബിസിനസ്സില്‍ പങ്കാളിത്തം; ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍

 


ചൊക്ലി:മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ്  ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസില്‍ പ്രതി അറസ്റ്റില്‍.
അറസ്റ്റ് ചെയ്തത് ചൊക്ലി പൊലീസ്
തമിഴ്‌നാട് രാമനാഥപുരം പൊട്ടഗവയല്‍ സ്വദേശി  സിക്കന്തര്‍ അലി ഖാദര്‍ മീരാനെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.

2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലായിരുന്ന ഭർത്താവ് കോറോണക്കാലത്ത് നാട്ടിലെത്തിയതിനാൽ ജോലിയൊന്നുമില്ലാതായതോടെ വ്യാപാര പങ്കാളിത്തത്തിന് ശ്രമിക്കുകയും ഒളവിലത്തെ 28-കാരിയുടെ അക്കൗണ്ടിൽ നിന്നും പണം കൈമാറുകയുമായിരുന്നു.
മലപ്പുറത്തുള്ള വാട്‌സപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട സുഹൃത്തു വഴിയാണ്  മലേഷ്യയില്‍ നടത്തുന്ന കോഫി ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് 40 -കാരനെ കബളിപ്പിച്ച്  വിവിധ ദിവസങ്ങളിലായി നാല് ലക്ഷം രൂപ പ്രതി പരാതിക്കാരിയില്‍ നിന്നും കൈപറ്റിയത്. എന്നാല്‍ പണം വാങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ബിസിനസ്സില്‍ പങ്കാളിയാക്കാതിരിക്കുകയും പണം തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് യുവതി തലശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ ന്യായം ഫയൽ ചെയ്തത്. കോടതി നിർദേശത്തെ തുടർന്ന്  പോലീസ്
ഇന്‍സ്‌പെക്ടര്‍ കെ വി മഹേഷ്, സബ് ഇൻസ്പെക്ടർ എന്‍. സുനില്‍കുമാര്‍ , എ.എസ്.ഐ. ടി സുനില്‍കുമാര്‍, സി.പി.ഒ. സനല്‍, രതീഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തമിഴ്‌നാട് രാമനാഥപുരം പെട്ടഗവയലില്‍ നിന്നുമാണ് ഓഗസ്റ്റ് 21ന് പ്രതി പിടിയിലായത്.  റിമാൻഡിലായ  പ്രതി കോടതി വഴി പണം പരാതിക്കാരിക്ക്  തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ