പാനൂർ: പാനൂർ നഗരസഭയിലെ പതിനഞ്ചാം വാർഡിൽ പുല്ലൂക്കര മുക്കിൽപ്പീടിക മേലെടതുകണ്ടി എം കെ കുഞ്ഞബ്ദുള്ള ഹാജിയുടെ മകൻ നാസറിന്റെ വീടിനാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി നാശനഷ്ടം സംഭവിച്ചത്. വീട്ടിലെ ഇലക്ട്രിക് ഉപകാരണങ്ങളായ ഫ്രിഡ്ജ്, ഫോൺ, ടീവി മിക്സി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും മെയിൻസുച്ച്,മീറ്റർ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസമയത്തു വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത് വീട്ടിന്റെ അകത്തേയും പുറത്തെയും ചുമരുകൾ വിണ്ടുകീറിയ നിലയിലാണുള്ളത്.